08 December 2023 Friday

പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 74 കാരി മരിച്ചു

ckmnews

പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 74 കാരി മരിച്ചു. പത്തനംതിട്ട ഏനാത്ത് റഹ്മാൻ മൻസിലിൽ ഫാത്തിമുത്ത് ആണ് മരിച്ചത്. രാവിലെ 5.30 നാണ് അപകടം ഉണ്ടായത്. പ്രഭാത സവാരിക്കിടെയാണ് അപകടം സംഭവിച്ചത്ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ വൈദ്യുതിക്കമ്പി പൊട്ടിവീണതാണ് അപകടത്തിനിടയാക്കിയത്.വൈദ്യുതാഘാതം ഏറ്റ ഫാത്തിമുത്തിനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന മകനുൾപ്പെടെ ശ്രമിച്ചെങ്കിലും ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി. അപകട സമയത് മകനും കൊച്ചുമകനും കൂടെയുണ്ടായിരുന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.