18 April 2024 Thursday

കൊറോണ കാലത്തും മാസ്റ്റര്‍ വെറുതെ ഇരുന്നില്ല

ckmnews


ലക്ഷ്മണന്‍ മാസ്റ്ററുടെ വരികള്‍ സംഗീതമാവുന്നു


ചങ്ങരംകുളം:കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങത്ത് നിറഞ്ഞ് നിന്ന ലക്ഷ്മണൻ മാസ്റ്റർ വീണ്ടും വ്യത്യസ്തനാകുകയാണ്.കോവിഡ് പ്രതിസന്ധിയില്‍ വെറുതെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴും കുത്തിക്കുറിച്ച വരികള്‍ക്ക് സംഗീതം പകര്‍ന്ന് ജനഹൃദയങ്ങളിലേക്ക് കൂടുകൂട്ടാന്‍ ഒരുങ്ങുകയാണ് ഈ അധ്യാപകന്‍.പ്രധാനധ്യാപകനായി വിരമിച്ചതിനു ശേഷവും വിവിധ സേവനമേഖലയിൽ പ്രായത്തെ വകവയ്ക്കാതെ പ്രവർത്തിച്ചു വന്ന ചങ്ങരംകുളം മൂക്കുതല സ്വദേശിയായ ലക്ഷ്മണന്‍ മാസ്റ്റര്‍ എന്ന മാതൃകാഅധ്യാപകനാണ്  ഇത്തവണ ഗാനരചയിതാവായി രംഗപ്രവേശനം നടത്തുന്നത്.60 കളുടെ ഗ്രാമീണ ക്യാൻവാസിൽ പ്രണയം ചാലിച്ച് നിറം പകർന്ന ''ചക്കര ഉമ്മ" എന്ന ഗാനമെഴുതി ജനശ്രദ്ധയെ ആകർഷിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞും ഒന്നിക്കാതിരുന്ന കമിതാക്കളെ കുറിച്ചുള്ള വരികള്‍.'സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ്റെ വാക്കുകൾ കടമെടുത്താൽ "നാടോടി സംസ്കാരത്തിൻ്റെ ഈണവും താളവും ഒത്തൊരുങ്ങിയ വളരെ വ്യത്യസ്തമായ ഫോക്ക് ലോറിൻ്റെ സ്വഭാവമുള്ള ജനസംസ്ക്കാര ഗാനമാണ് കെ.കെ.ലക്ഷ്മണൻ മാസ്റ്റർ എഴുതി പിന്നണി ഗായകനായ 'എടപ്പാൾ വിശ്വൻ ആലപിച്ച് വിത്യസ്ഥമാക്കിയിരിക്കുന്നത്.സംഗീത സംവിധാനം വസന്ത പഴയന്നൂരാണ് നിർവ്വഹിട്ടുള്ളത്.ആദിമമായ നാടോടത്തത്തിൻ്റെ ആർദ്രതയും അതോടൊപ്പം പ്രണയത്തിൻ്റെ ഏറ്റവും നവീനമായ സംഗീതാനുഭവത്തിൻ്റെ മെലഡിയും ചേർന്ന് ഫോക്ക് ഫ്ലേവറാണ്...'' 'നാടൻ പാട്ടിൻ്റെ വാനമ്പാടി, സംഗീത സംവിധായിക, തോറ്റംപാട്ട്, ഗാന രചയിതാവ്' സിനിമാനടി എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ കൂടി ചക്കര ഉമ്മയ്ക്ക് സംഗീതം ചെയ്തതോടൊപ്പം സ്വരമാധുരിയും ലഭിച്ചു. സിനിമാ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ്റെ ശബ്ദവും മാസ്റ്ററിൻ്റെ ആദ്യ സംരംഭത്തിന് മികവേകി. ചക്കര ഉമ്മയുടെ ചിത്രീകരണത്തോടെ സർഗസ്നേഹികളുടെ ചുണ്ടിൽ എന്നും മന്ത്രിക്കും.