28 March 2024 Thursday

ഷോക്കടിപ്പിക്കും'; വൈദ്യുതി ചാർജ്ജ് വർധന ഇന്ന് പ്രഖ്യാപിക്കും

ckmnews

'ഷോക്കടിപ്പിക്കും'; വൈദ്യുതി ചാർജ്ജ് വർധന ഇന്ന് പ്രഖ്യാപിക്കും


തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന ​റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഫി​ക്സ​ഡ്​ ചാ​ർ​ജി​ലും വ​ൻ വ​ർ​ധ​ന വ​ന്നേ​ക്കും. എ​ല്ലാ വ​ർ​ഷ​വും നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ നീ​ക്കം. അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്കു​ള്ള വ​ർ​ധ​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ​കെ.​എ​സ്.​ഇ.​ബി ന​ൽ​കി​യ​തെ​ങ്കി​ലും ഒ​രു​വ​ർ​ഷ​ത്തെ വ​ർ​ധ​ന മാ​ത്ര​മാ​കും ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്നാ​ണ്​ സൂ​ച​ന.



നി​ര​ക്ക്​ വ​ർ​ധ​ന സം​ബ​ന്ധി​ച്ച് ബോ​ർ​ഡി‍െൻറ ആ​വ​ശ്യം അ​തേ​പോ​ലെ ക​മീ​ഷ​ൻ അം​ഗീ​ക​രി​ക്കാ​നി​ട​യി​ല്ല. യൂ​നി​റ്റി​ന്​ 1.15 രൂ​പ മു​ത​ൽ 1.75 രൂ​പ വ​രെ വ​ർ​ധി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ വ​ള​രെ കു​റ​ഞ്ഞ നി​ര​ക്ക്​ മാ​ത്ര​മാ​ണ്​ ശി​പാ​ർ​ശ ചെ​യ്യു​ന്ന​തെ​ന്നു​മാ​ണ്​ ബോ​ർ​ഡി‍െൻറ വാ​ദം. ഗാ​ർ​ഹി​ക ​വൈ​ദ്യു​തി നി​ര​ക്കി​ൽ ഇ​ക്കൊ​ല്ലം 620.25 കോ​ടി​യും ഫി​ക്സ​ഡ്​ ചാ​ർ​ജി​ൽ 559.04 കോ​ടി​യു​മാ​ണ്​ ബോ​ർ​ഡ്​ വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​ത്​. എ​ച്ച്.​ടി-​ഇ.​എ​ച്ച്.​ടി, വാ​ണി​ജ്യം അ​ട​ക്കം മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ര​ക്കി​ലും വ​ർ​ധ​ന വ​രും.


2022-23 മു​ത​ൽ 2026-27 വ​രെ അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ബോ​ർ​ഡ്​ നി​ര​ക്ക്​ വ​ർ​ധ​ന​ ആ​വ​ശ്യ​പ്പെ​ട്ട​ത്. 2022-23ൽ 2249.10 ​കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​യാ​യി​രു​ന്നു ആ​വ​ശ്യം. 2023-24ൽ 786.13 ​കോ​ടി​യും 2024-25ൽ 370.92 ​കോ​ടി​യും 2025-26 ൽ 487.72 ​കോ​ടി​യും 2026-27ൽ 252.03 ​കോ​ടി​യും ആ​വ​ശ്യ​പ്പെ​ട്ടു.