20 April 2024 Saturday

എഐവൈഎഫ് സെക്കുലർ മീറ്റ് സംഘടിപ്പിച്ചു

ckmnews

എഐവൈഎഫ് സെക്കുലർ മീറ്റ് സംഘടിപ്പിച്ചു


പൊന്നാനി: എസ്ഡിപിഐ

ആർഎസ്എസ് മത തീവ്രവാദ സംഘടനങ്ങൾക്കെതിരെ മതേതര കേരളം ഉണരുക എന്ന 

മുദ്രാവാക്യം ഉയത്തിപിടിച്ചു കൊണ്ട് നടത്തിയ എഐവൈഎഫ് സെക്കുലർ മീറ്റ് ബഹുജന ശൃംഖല എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു.എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിബീഷ് കല്ലൂർമ സ്വാഗതം പറഞ്ഞു.എ ഐ വൈ എഫ് ജില്ലാ എക്സിക്യുട്ടീവ് മെമ്പർ അഫ്സൽ പന്തല്ലൂർ,എ ഐ എസ്  എഫ്  മണ്ഡലം പ്രസിഡന്റ് ഹരിജിത്ത് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ഷാഫി മടയപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം എ ഐ വൈ എഫ് പൊന്നാനി മുനിസിപ്പൽ  പ്രസിഡന്റ് ഷഫീഖ് 

നന്ദി പറഞ്ഞു .മതേതര പ്രതിജ്ഞ മനോജ് ടി കെ ബി ചൊല്ലിക്കൊടുത്തു