25 March 2023 Saturday

ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മല്‍സ്യം പിടിച്ചു; എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്ന്

ckmnews

ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മല്‍സ്യം പിടിച്ചു; എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്ന്


കൊല്ലം∙ സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കെ കേരളത്തിലേക്ക് വൻതോതിൽ തമിഴ്നാട്ടിൽ നിന്ന് പഴകിയ മല്‍സ്യം എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ 10,750 കിലോ പഴകിയ മല്‍സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂരയാണ് പിടികൂടിയത്. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്ന് പുനലൂർ, കരുനാഗപ്പള്ളി, അടൂർ , ആലങ്കോട് എന്നിവിടങ്ങളിലേക്കാണ് മല്‍സ്യം കൊണ്ടുവന്നതെന്നാണ് വിവരം. മീനിന്റെയും ഐസിന്റെയും സാംപിൾ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു