19 April 2024 Friday

യൂത്ത് കോൺ​ഗ്രസ് – ഡിവൈഎഫ്ഐ തെരുവ് യുദ്ധം; ഷാഫി പറമ്പിൽ ഉൾപ്പടെയുള്ളവരെ അറസ്റ്റുചെയ്ത് നീക്കി

ckmnews

ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെ തുടർന്ന് സംസ്ഥാനമൊട്ടാകെ യൂത്ത് കോൺ​ഗ്രസ് – ഡിവൈഎഫ്ഐ തെരുവ് യുദ്ധം. പാലക്കാട് കോൺ​ഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട് കോൺ​ഗ്രസ് പ്രവർത്തകർ കമ്മിഷണർ ഓഫീസിന് മുന്നിൽ റോഡ് ഉപരോധിച്ചു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും എൽ.ഡി.എഫിന്റെ ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തു.