19 April 2024 Friday

നടുവട്ടം ശ്രീവത്സം-കാർക്കിനോസ് കാൻസർ സെന്റർ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവ്വഹിക്കും

ckmnews

എടപ്പാൾ : എടപ്പാളിലെ ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും കാൻസർ ചികിത്സാ രം​ഗത്ത് ദേശീയ തലത്തിൽ മികച്ച സേവനം നടത്തിവരുന്ന കാർക്കിനോസ് ഹെൽത്ത് കെയറും സംയുക്തമായി ശ്രീവത്സം ആശുപത്രിയിൽ ആരംഭിക്കുന്ന കാൻസർ കെയർ സെന്ററിന്റെ ഉദ്ഘാടനം ജൂൺ 26 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കേന്ദ്ര വിദേശ/പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ നിർവ്വഹിക്കുന്നു.ശ്രീവത്സം എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.വി.പി.​ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ ഡോ.രേണുക ആർ., മുൻ ആർ.സി.സി.അഡീഷണൽ ഡയറക്ടറും, നിലവിൽ കാർക്കിനോസ് ക്ലിനിക്കൽ ഓപ്പറേഷണൽ അലൈഡ് സർവ്വീസസ് ഡയറക്ടറുമായ ഡോ.കുന്നമ്പത്ത് രാമദാസ്,സി.വി.സുബൈദ ടീച്ചർ (പ്രസിഡണ്ട്, എടപ്പാൾ ​ഗ്രാമപഞ്ചായത്ത്)കഴുങ്ങിൽ മജീദ് (പ്രസിഡണ്ട്, വട്ടംകുളം ​ഗ്രാമപഞ്ചായത്ത്), അഡ്വ.പി.പി.മോഹൻദാസ് (മെമ്പർ, മലപ്പുറം ജില്ലാ പഞ്ചായത്ത്), ശ്രീ.അനീഷ് എൻ.ആർ (മെമ്പർ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്)കുമാരൻ (വാർഡ് മെമ്പർ, എടപ്പാൾ ​ഗ്രാമപഞ്ചായത്ത്).റാബിയ കെ.പി. (വാർഡ് മെമ്പർ, വട്ടംകുളം ​ഗ്രാമപഞ്ചായത്ത്), ഡോ.സൗരഭ് രാധാകൃഷ്ണൻ (ഡയറക്ടർ ഓഫ് മെഡിക്കൽ ഓങ്കോളജി-കാർക്കിനോസ് ഹെൽത്ത് കെയർ),സി.മുഹമ്മദ് നിസാർ (വൈസ് ചെയർമാൻ, ശ്രീവത്സം എഡ്യക്കേഷണൽ ട്രസ്റ്റ്), വി.എസ്.ജോയ് (മലപ്പുറം ഡി.സി.സി.പ്രസിഡണ്ട്, ഐ.എൻ.സി).ജ്യോതിഭാസ് പി. (മലപ്പുറം ജില്ലാ കമ്മിറ്റി അം​ഗം-സി.പി.എം).രവി തേലത്ത് (ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട്),.മുഹമ്മദലി ഹാജി കെ.പി. (മലപ്പുറം ജില്ലാ കമ്മറ്റി അം​ഗം-ഐ.യു.എം.എൽ),ഉദയൻ എം. (തവനൂർ മണ്ഡലം സെക്രട്ടറി- സി.പി.ഐ), സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രം​ഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരാവും.

ആതുരസേവന രം​ഗത്ത് മികവിന്റെ പാതയിൽ മുന്നേറുന്ന ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡ്ക്കൽ സയൻസസും ദേശീയ അന്തർ ദേശീയ തലത്തിലെ പ്രമുഖ വ്യവസായികളുടേയും ആരോ​ഗ്യരം​ഗത്തെ പ്രമുഖരുടേയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന കാർക്കിനോസ് ഹെൽത്ത് കെയറും ചേർന്നുള്ള ഈ സംയുക്ത സംരംഭം മലപ്പുറം ജില്ലയിലെ പ്രധാന കാൻസർ ചികിത്സാ കേന്ദ്രമാവുകയാണ്. ഈ കാൻസർ സെന്ററിൽ വിദ​ഗ്ധ ഡോക്ടർമാരുടേയും സേവനവും ആധുനിക രീതിയിലുള്ള മികച്ച ചികിത്സാ സൗകര്യങ്ങളും ലഭ്യമാവുന്നതായിരിക്കും. 

പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തിൽ ശ്രീവത്സം ട്രസ്റ്റ് ഡയറക്ടർ മുരളിമോഹൻ ഇ.ടി., ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫെസിലിറ്റി ഡയറക്ടർ അഭിലാഷ് ആചാരി, പി.ആർ.ഒ. ​ഗിരീഷ് എം. തുടങ്ങിയവർ പങ്കെടുത്തു.