19 April 2024 Friday

ലോക കേരള സഭ സബ് ജൂനിയർ കവിത രചനയിൽ മൂന്നാം സ്ഥാനം നേടി ലിദിയ അരിമ്പൂർ തോംസൺ

ckmnews

ചങ്ങരംകുളം:ലോക കേരള സഭ കവിത രചനയിൽ ലിദിയ അരിമ്പൂർ തോംസൺ സബ്ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ലോക കേരള സഭ 2022 ന്റെ  ഭാഗമായി കേരള സർക്കാർ സാംസ്കാരിക കാര്യ  വകുപ്പിന്റെ കീഴിലുള്ള മലയാള മിഷ്യന്റെ നേതൃത്വത്തിൽ  ആഗോള മലയാളി പ്രവാസി വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ മൽസരത്തിലാണ് യു എ ഇ ഫ്യുജൈറയിൽ താമസിക്കുന്ന ലിദിയ അരിമ്പൂർ  തോംസൺ  സബ് ജൂനിയർ കവിത മൽസരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും താമസക്കാരായ മലയാളി വിദ്യാർത്ഥികളിൽ നിന്നാണ് ലിദിയ മൂന്നാം സ്ഥാനം നേടിയത്.ലോക കേരള സഭയോടുനുബന്ധിച്ച് നടന്ന ഓപ്പൺ ഫോറത്തിൽ വെച്ച് മുൻ ഇന്ത്യൻ അംബാസിഡർ വേണുരാജമണിയാണ് മൽസര വിജയികളെ പ്രഖ്യാപിച്ചത്.

മധുരമെൻ മലയാളം...

എന്ന കവിതയിൽ   കേരളത്തിലെ ഗ്രാമങ്ങളിലെ ഓണവും വിഷവും പൂരവും പെരുന്നാളും..

ഗ്രാമീണ കാർഷിക സംസ്ക്കാരവും ഉൾകൊള്ളുന്ന  പെറ്റമ്മയായ കേരനാടിനേയും മനസ്സിലും ഹൃദയത്തിലും ജീവതുടിപ്പായി മധുരിക്കുന്ന മലയാളത്തേയും പ്രവാസ ജീവിതത്തിന്റെ  ബാല്യങ്ങളിൽ അമ്മയാണമ്മമയാണെൻ മലയാളമെന്നും  സ്നേഹ കവാടവും ജീവിതവും നൽകി ധന്യമാക്കുന്ന പ്രവാസനാടായ പോറ്റമ്മയെയും ഓർത്തെടുത്താണ് വിദ്യാർത്ഥി കവിത രചന മൽസരത്തിൽ   സമ്മാനർഹയായത്.


ഫ്യൂജൈറ ഔർ ഓൺ  ഇംഗ്ലീഷ് ഹൈസ്കൂളിലെ  വിദ്യാർത്ഥി ലിദിയ  പഠന- പാഠ്യേതര വിഷയങ്ങളിലും , ചിത്രരചന, സംഗീതം ,  വായന,  പാഴ് വസ്തുക്കൾ ക്കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മാണം , എന്നിവയിൽ  നിരവധി സമ്മാനങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.ചാലിശേരി സ്വദേശി  അരിമ്പൂർ എ.സി  തോംസൺ - റിയ തോംസൺ  ദമ്പതിമാരുടെ മൂത്തമകളാണ് ലിദിയ .ദ്വിദിമസ് തോംസൺ  സഹോദരനാണ്.


യു എ ഇ യിലെ വിവിധ കലാ - സംസ്ക്കാരിക 

 സംഘടനകൾ വിദ്യാർത്ഥിയെ അഭിനന്ദിച്ചു