28 March 2024 Thursday

വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് നിർമാണോദ്ഘാടനം നടത്തി

ckmnews

വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് നിർമാണോദ്ഘാടനം നടത്തി


എരമംഗലം:വെളിയംകോട് ലോക്ക് കം ബ്രിഡ്ജ്

നിർമാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

ഓൺലൈനായി നിർവ്വഹിച്ചു.പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.കനോലി കനാലിന് കുറുകെയായി

43.97 കോടി രൂപ വകയിരുത്തിയാണ്

വെളിയംകോട് ലോക്ക് കം ബ്രിഡ്‌ജ്‌ നിർമ്മിക്കുന്നത് .വെളിയംകോട്,മാറഞ്ചേരി,പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്കും തൃശൂർ ജില്ലയിലെ

പുന്നയൂർക്കുളം പുന്നയൂർ പഞ്ചായത്തുകളിലേക്കും

കനോലി കനാലിനോട് ചേർന്നു കിടക്കുന്ന ചാവക്കാട് നഗരസഭയിലേയും

ഗുരുവായൂർ നഗരസഭയിലേയും

പ്രദേശങ്ങളിലേക്കും ഏകദേശം ചേറ്റുവ

വരെ കുടിവെള്ളം ജലസേചനം , കൃഷി ,

ഗതാഗതം എന്നിവ ഉറപ്പാക്കുന്ന

ബഹുമുഖ പദ്ധതി കൂടിയാണ്

വെളിയംകോട് ലോക്ക് കം ബ്രിഡ്ജ്.സാങ്കേതിക കാരണങ്ങളാൽ അനന്തമായി

നീണ്ടുപോയ പദ്ധതി സമയബന്ധിതമായി

പൂർത്തീകരിക്കുന്നതിന് വേണ്ടിയുള്ള

മികച്ച പിന്തുണയാണ് മുഖ്യമന്ത്രി പിണറായി വിജയനിൽ

നിന്നും ജലവിഭവ വകുപ്പ്

മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും നാടിന് ലഭിച്ചതെന്ന് എംഎൽഎ പറഞ്ഞു.

1935 ൽ ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് പിന്നീട് പൂർണമായും

നാമാവശേഷമാകുന്ന സ്ഥിതിയിലേക്ക്

പോകുകയായിരുന്നു.പൊന്നാനിയുടെ ജനപ്രതിനിധികളായിരുന്നപാലോളിയും,പി.ശ്രീരാമകൃഷ്ണനും വെളിയംകോട് ലോക്ക് കം ബ്രിഡ്‌ജിന്റെ നിർമാണത്തിന് വേണ്ടി വലിയ പരിശ്രമം

നടത്തിയിട്ടുണ്ട്.കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരും

ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരും

വലിയ പിന്തുണയും സഹകരണവുമാണ്

നൽകി കൊണ്ടിരിക്കുന്നത്.സ്വാഗതസംഘം കൺവീനറും

വെളിയംകോട് ഗ്രാമപഞ്ചായത്ത് അംഗവുമായ എൻ.കെ ഹുസൈൻ

സ്വാഗതം പറഞ്ഞു.പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീർ മുഖ്യാതിഥിയായിരുന്നു .ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടറേറ്റ്

ഡയറക്ടർ അരുൺ ജേക്കബ്

റിപ്പോർട്ട് അവതരിപ്പിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

അഡ്വ. ഇ. സിന്ധു.വെളിയംകോട്

പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ,മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്

സമീറ ഇളയേടത്ത് ,പെരുമ്പടപ്പ്

പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ,ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ , ബ്ലോക്ക് പഞ്ചായത്ത്

അംഗങ്ങളായ താജുന്നീസ , പി. അജയൻ ,കെ.സി ശിഹാബ് , പദ്ധതി പ്രദേശത്തെ

വാർഡ് അംഗം സുമിത രതീഷ് ,മാറഞ്ചേരി പഞ്ചായത്ത് അംഗം

കെ.എ ബക്കർ , രാഷ്ട്രീയ പാർട്ടി

പ്രതിനിധികളായ ടി.എം സിദ്ധീഖ് ,പി. രാജൻ , പി.ടി അജയ് മോഹൻ ,ചക്കൂത്ത് രവീന്ദ്രൻ , ഷാനവാസ് വട്ടത്തൂർ ,ഇ. അബ്ദുൽ നാസർ , സക്കീർ ഒതളൂർ ,

അലി എന്നിവർ സംസാരിച്ചു .ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ

ബീന നന്ദി പറഞു