19 April 2024 Friday

കോക്കൂർ കോലിക്കര റോഡ് നിർമ്മാണത്തിലെ അനാസ്ഥ യൂ ഡി എഫ് ധർണ്ണ നടത്തി

ckmnews

കോക്കൂർ കോലിക്കര റോഡ് നിർമ്മാണത്തിലെ അനാസ്ഥ  യൂ ഡി എഫ് ധർണ്ണ നടത്തി


ചങ്ങരംകുളം: കോക്കൂർ കോലിക്കര റോഡ് നിർമ്മാണത്തിലെ അനാസ്ഥയിൽ പ്രതിക്ഷേധിച്ച് കോക്കൂർ മേഖലാ യൂ ഡി എഫ് കമ്മറ്റി കോലിക്കര സെൻ്റെറിൽ പ്രതിക്ഷേധ ധർണ്ണ നടത്തി

രണ്ട് കോടിയിലതികം തുക അനുവദിച്ച റോഡിൻ്റെ വർക്ക് പാതി വഴിയിൽ ആയിട്ട് ആറ് മാസം കഴിഞ്ഞു കോലിക്കര സെൻ്റെറിൽ സ്തിധി ചെയ്യുന്ന ഹൈമാസ്റ്റ്‌ ലൈറ്റ് പഞ്ചായത്ത് മാറ്റി സ്ഥാപിച്ചില്ല, റോഡ് സൈഡിലെ മരങ്ങൾ മുറിച്ച് മാറ്റാൻ ഫോറസ്റ്റ് അതികൃതർ പെർമിഷൻ നൽകിയില്ല ,ജലജീവ മിഷൻ വാട്ടർ കണക്ഷൻ വർക്ക്‌ പൂർത്തീകരിച്ചില്ല എന്ന് തുടങ്ങുന്ന കാരണങ്ങളാണ് പി ഡബ്ല്യു ഡി കരാറുകാർ പറയുന്നത്  എത്രയും പെട്ടന്ന് വർക്ക് തുടങ്ങി റോഡ് ഗതാഗതയോഗ്യം ആക്കണമെന്ന് യൂ ഡി എഫ് ആവശ്യപ്പെട്ടു 

നൂർദ്ദീൻ പി എം സ്വാഗതം പറഞ്ഞ ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അബ്ദുസലാം (കുഞ്ഞു) അദ്ധ്യക്ഷത വഹിച്ചു, യൂ ഡി എഫ് മലപ്പുറം ജില്ലാ കൺവീനർ അഷറഫ് കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു.എം കെ അൻവർ,ഐ എൻ ടി യൂ സി ആലംകോട് മണ്ഡലം പ്രസിഡൻ്റ് ഇ വി മാമു , എം മാനു മാമ്പയിൽ, അരുൺലാൽ കരണംകോട്, ആയിഷാ ഹസ്സൻ, നിസാർ കോലിക്കര തുടങ്ങിയവർ പ്രസംഗിച്ചു