20 April 2024 Saturday

വട്ടംകുളം പഞ്ചായത്ത് ഒഡിറ്റോറിയ നിർമ്മാണത്തിലെ അഴിമതി:വിജിലൻസ് അന്വേഷണം വേണം:യൂത്ത് ലീഗ്

ckmnews

വട്ടംകുളം പഞ്ചായത്ത് ഒഡിറ്റോറിയ നിർമ്മാണത്തിലെ അഴിമതി:വിജിലൻസ് അന്വേഷണം വേണം:യൂത്ത് ലീഗ് 


എടപ്പാൾ :വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2015 ൽ നിർമ്മാണം തുടങ്ങിയ വട്ടംകുളത്തെ ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിലെ വൻ അഴിമതി പുറത്തുകൊണ്ടുവരണമെന്നും കഴിഞ്ഞ ഭരണസമിതി വാപ്ക്കോസ് കമ്പനിക്ക് 40 പരം വർക്കുകൾ ഒരുമിച്ചു നൽകിയതിലും  ദുരൂഹതയുണ്ടെന്നും ഈ അഴിമതികൾക്ക് നേതൃത്വം കൊടുത്ത മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണ സമിതി അംഗങ്ങളെയും  അതിനു കൂട്ടുനിന്ന  ഉദ്യോഗസ്ഥരെയും  വിജിലൻസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും വട്ടംകുളം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.ആവശ്യം ഉന്നയിച്ച് ശക്തമായ സമര പരിപാടികളും  നിയമപോരാട്ടത്തിനും തുടക്കം കുറിക്കാനും യൂത്ത് ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.സാധാരണഗതിയിൽ  ഒരു കാലയളവും തിയ്യതിയും വെച്ചാണ് ഏതൊരു കരാറും നൽകുക എന്നാൽ ഇതെല്ലാം ലംഘിച്ചാണ്  ഓഡിറ്റോറിയത്തി കരാർ നൽകിയിട്ടുള്ളത്   ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിന് 80 ലക്ഷത്തോളം രൂപ ചെലവഴിച്ചതായി രേഖയിൽ കാണുന്നുണ്ടെങ്കിലും എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവർത്തി 10% പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല പദ്ധതിക്ക് അംഗീകാരം കിട്ടുന്നതിന് മുമ്പ് തന്നെ   പദ്ധതിയുടെ  പേരിൽ  27 ലക്ഷം രൂപ അഡ്വാൻസ് നൽകിയതും ഗുരുതരമായ ക്രമക്കേടാണ്.അഡ്വാൻസ് നൽകി മാസങ്ങൾ കഴിഞ്ഞാണ് പദ്ധതിക്ക് അംഗീകാരം കിട്ടുന്നതും  ടൗൺ പ്ലാനറുടെ അംഗീകാരം ലഭിക്കുന്നതും.

 80 ലക്ഷം രൂപ ചിലവഴിച്ചു എന്ന് പറയുമ്പോഴും  കേവലം നാല് തൂണുകൾ മാത്രമാണ് അവിടെ കാണാൻ കഴിയുക.ഇത്രയും വലിയ അഴിമതിക്കെതിരെ നിയമപരമായും  സമരപരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.