18 April 2024 Thursday

എസ്എസ്എൽസി & പ്ളസ്ടു വിജയികളെ അനുമോദിച്ചു

ckmnews

ചങ്ങരംകുളം:ഡിവൈഎഫ്ഐ,എസ്എഫ്ഐ കാഞ്ഞിയൂർ യൂണിറ്റ് ബ്രഞ്ചിലെ മുഴുവൻ എസ്എസ്എൽസി പ്ളസ്ടു വിജയികളെയും സ്നേഹോപഹാരം നൽകി അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി ഷെഫീഖ് സ്വഗതം പറഞ്ഞ  പരിപാടിയിൽ ശിവാദസൻ പട്ടേരി അധ്യക്ഷത വഹിച്ചു.പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ സൈഫുദീൻ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആരിഫ നാസർ, ബ്ലോക്ക് മെമ്പർ കരുണാകരൻ,ഡിവൈഎഫ്ഐ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് അരുൺ,മേഖല സെക്രട്ടറി അർഷാദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.യൂണിറ്റ് പ്രസിഡന്റ് റഹീം നന്ദി പറഞ്ഞു