29 March 2024 Friday

തയ്യൽ തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷൻ സംഘടിപ്പിച്ചു

ckmnews

തയ്യൽ തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷൻ സംഘടിപ്പിച്ചു


എടപ്പാൾ:ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ (AKTA)തയ്യൽ തൊഴിലാളികൾക്കായി  ക്ഷേമനിധി രജിട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.എടപ്പാൾ വി പി എം കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടന്ന ക്യാമ്പിന് തയ്യൽ തൊഴിലാളി മലപ്പുറം ക്ഷേമനിധി അസി:ഓഫിസർ കെ സുനിൽ രജിസ്ട്രേഷൻ നടപടികൾക്ക് മേൽനോട്ടം വഹിച്ചു. എകെടിഎ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രിക സി വി,എടപ്പാൾ ഏരിയ സെക്രട്ടറി കെ കെ കമ്മുണ്ണി, ജില്ലാ കമ്മിറ്റി അംഗം സി വി ബിന്ദു,ഏരിയ കമ്മിറ്റി അംഗങ്ങളായ റീന എം, ലൈല എ വി, രവി വി കെ, ഫൈസൽ എടപ്പാൾ, പ്രീത് എടപ്പാൾ, രാജി കെ പി,സലാം, മുഹമ്മദ്‌ വി പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി