19 April 2024 Friday

ഖത്തർ ലോകകപ്പിൽ ഓരോ ടീമുകളുടെ എണ്ണം ഉയർത്താൻ ഫിഫ തീരുമാനം

ckmnews

ദോഹ: ഖത്തർ ലോകകപ്പിൽ ഓരോ ടീമിലെയും പരമാവധി താരങ്ങളുടെ എണ്ണം ഉയർത്താൻ ഫിഫ തീരുമാനം. 23 അംഗ ടീമിൽ 3 പേരെ കൂടി അധികമായി ഉൾപ്പെടുത്താനാണ് ഫിഫ അനുമതി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ യൂറോ കപ്പ്, കോപ്പ അമേരിക്ക, ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്‍റുകളിൽ 28 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയിരുന്നു.


അധിക താരങ്ങളും ടീമിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. പുതിയ തീരുമാനത്തോടെ 32 ടീമുകളിലുമായി 96 താരങ്ങൾ കൂടി ഖത്തറിൽ ലോകകപ്പ് കളിക്കാനെത്തും. പുതുതായി മൂന്ന് കളിക്കാരെ കൂടി ഉള്‍പ്പെടുത്തുന്നത് കൊവിഡ് സാഹചര്യത്തെ നേരിടാന്‍ പരിശീലകര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.


ഫിഫ റാങ്കംഗ്: ഇന്ത്യക്ക് മുന്നേറ്റം