12 August 2022 Friday

കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ടനകം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

ckmnews

കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ടനകം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു


എടപ്പാൾ: നെഹ്റു കുടുംബത്തെ വേട്ടയാടുന്ന ബിജെപി സർക്കാരിന്റെ ജനവിരുദ്ധ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ടനകം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.  ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പ്രകാശൻ കാലടി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ ജി ബെന്നി അധ്യക്ഷത വഹിച്ചു. ടി പി ശ്രീജിത്ത്, എം ടി ആറുമുഖൻ, ഗോപാലകൃഷ്ണൻ, സുജീഷ് കോലത്ത്,മുസ്തഫ കാടഞ്ചേരി, യു ഹമീദ്  തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗം. ടി ബഷീർ സ്വാഗതവും  വി വി സുരേഷ് ബാബു നന്ദി പറഞ്ഞു. ഒ കെ കുഞ്ഞുമുഹമ്മദ് ഗ്രാമപഞ്ചായത്ത് അംഗം കെ ജി ബാബു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.