24 April 2024 Wednesday

നന്നംമുക്കില്‍ നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച അബൂബക്കറിന്റെ കോവിഡ് ഫലം നഗറ്റീവ്

ckmnews


ചങ്ങരംകുളം:നന്നംമുക്കില്‍ നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച അബൂബക്കറിന്റെ കോവിഡ് ഫലം നഗറ്റീവ്.യുഎഇയില്‍ നിന്നെത്തി കഴിഞ്ഞ 14 ദിവസമായി ക്വോറന്റൈനില്‍ കഴിഞ്ഞുവന്ന നന്നംമുക്ക് കിഴക്കുമുറി  സ്വദേശിയായ കണ്ണശം പറമ്പില്‍ അബൂബക്കര്‍(52)നെ ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാലത്ത് വീട്ടുകാര്‍ ഭക്ഷണവുമായി എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം മഞ്ചേരിയിലേക്ക് മാറ്റി.തുടര്‍ന്ന് നടന്ന കോവിഡ് ടെസ്റ്റില്‍ അബൂബക്കറിന് കോവിഡ് ഇല്ല എന്ന് സ്ഥിരീകരിക്കുകയായിരുന്നു.മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഖബറടക്കം നടത്തും.ഭാര്യ താഹിറ മക്കള്‍ തസ്നി,അനസ്,മരുമകന്‍ റാഷിദ്