19 April 2024 Friday

വെളിയങ്കോട് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ckmnews

വെളിയങ്കോട് പഞ്ചായത്ത്  വികസന സെമിനാർ  സംഘടിപ്പിച്ചു 


എരമംഗലം:വെളിയങ്കോട്   ഗ്രാമ പഞ്ചായത്ത്  പതിനാലാം  പഞ്ചവത്സരപദ്ധതി ,  2022 2023 - വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ പെരുമ്പടപ്പ് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡൻ്റ്  അഡ്വ:ഇ .സിന്ധു  ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  അധ്യക്ഷത വഹിച്ചു.കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച്   നടത്തപ്പെട്ട സെമിനാറിൽ  ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.കെ സുബൈർ  , ആരിഫാ നാസർ ,മുഖ്യാതിഥികളായി .വൈസ് പ്രസിഡന്റ്‌ ഫൗസിയ  വടക്കേപ്പുറത്ത് ,  സ്വാഗതം പറഞ്ഞ  ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌  സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ താജുന്നിസ,ബ്ലോക്ക്  മെമ്പർമാരായ  പി. റംഷാദ് , പി. അജയൻ ,നൂറുദ്ധീൻ പോഴത്ത് , ഗ്രാമ പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്,സെയ്ത് പുഴക്കര ,പഞ്ചായത്ത് അംഗങ്ങളായ    ഹുസൈൻ പാടത്തകയിൽ ഷരീഫ മുഹമ്മദ് ,ആസൂത്രണ സമിതി അംഗങ്ങളായ  , കെ.എം. അനന്തകൃഷ്ണൻ  സുനിൽ കാരാട്ടേൽ ,കില ഫാക്കൽറ്റി എം. പ്രകാശ്   തുടങ്ങിയവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി  കെ. കെ. രാജൻ  കരട് പദ്ധതിരേഖ അവതരിപ്പിച്ചു.ഭരണ സമിതി അംഗങ്ങൾ ,  മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേമജ സുധീർ ,  കില ഫാക്കൽറ്റി , പി. അശോകൻ ,  വർക്കിംഗ് ഗ്രൂപ്പ്  പ്രതിനിധികളായ ,സി.കെ.പ്രഭാകരൻ ,കെ.വി.പ്രഭാകരൻ ,നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവൾ 

തുടങ്ങിയവർ  ചർച്ചകൾക്ക് നേത്യത്വം  നല്കി . 2022 -  2023  വാർഷിക പദ്ധതിയിലേക്കുള്ള  പ്രൊജറ്റുകൾക്കും രൂപം നല്കി.ഗ്രാമ പഞ്ചായത്ത് വി. ഇ .ഒ . ജയേഷ്  നന്ദി പറഞ്ഞു .