19 April 2024 Friday

പോലീസിനെ കണ്ട് പേടിച്ചോടി ആഴമേറിയ കിണറ്റില്‍ വീണ യുവാവിന് പോലീസ് തന്നെ രക്ഷകരായി

ckmnews


ചങ്ങരംകുളം:പോലീസിനെ കണ്ട് പേടിച്ചോടി ആഴമേറിയ കിണറ്റില്‍ വീണ യുവാവിന് പോലീസ് തന്നെ രക്ഷകരായി.വ്യാഴാഴ്ച രാത്രി 9 മണിയോടെ ചങ്ങരംകുളം ചിയ്യാനൂര്‍ റോഡിലാണ് സംഭവം.സ്ഥലത്ത് സംഘര്‍ഷം നടക്കുന്നതറിഞ്ഞ് പ്രദേശത്തേക്ക് തിരിച്ചതായിരുന്നു ചങ്ങരംകുളം എഎസ്ഐ ശ്രീലേഷും സിപിഒ അരുണും.ആലംകോട് പഞ്ചാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്ത് പോലീസ് വാഹനം കണ്ട ഏതാനും യുവാക്കള്‍ പ്രദേശത്ത് നിന്ന് ഓടി മറഞ്ഞു.പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ശ്രദ്ധയില്‍ പെടാത്തതിനെ തുടര്‍ന്ന് തിരിച്ച് വരാനിറങ്ങിയ പോലീസിനടുത്തേക്ക് ഓടി വന്ന യുവാവ് സുഹൃത്ത് കിണറ്റില്‍ വീണ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.തൊട്ടടുത്ത വീടിന് പുറകിലെ ആഴമേറിയ കിണറ്റില്‍ ചാടിയ യുവാവിനെ പോലീസുകാര്‍ തന്നെ കയര്‍ ഇറക്കി കൊടുത്ത് കരക്ക് കയറ്റുകയായിരുന്നു.ഇത്ര ആഴമേറിയ കിണറ്റില്‍ വീണിട്ടും യുവാവ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു എഎസ്ഐ ശ്രീലേഷും അരുണ്‍ എന്ന പോലീസുകാരനും.പോലീസിനെ കണ്ട് ഭയന്ന് ഓടിയതാണ് എന്നാണ് യുവാക്കളുടെ വിശദീകരണം