25 April 2024 Thursday

കച്ചവടസ്ഥാപനങ്ങള്‍ തുറന്ന് തുടങ്ങി ജനജീവിതം വീണ്ടും സാധാരണ നിലയിലേക്ക്

ckmnews



ചങ്ങരംകുളം:കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊന്നാനി താലൂക്കില്‍ നിലനിന്നിരുന്ന കണ്ടയ്മെന്റ് സോണ്‍ പിന്‍വലിച്ചതോടെ നഗരസഭ ഒഴികെയുള്ള ഭാഗങ്ങളില്‍  കച്ചവടസ്ഥാപനങ്ങള്‍ തുറന്ന് തുടങ്ങി.ഓട്ടോ ടാക്സി അടക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങി.നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും മാസങ്ങളായി അടഞ്ഞു കിടക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തിലാണ് വ്യാപാരികള്‍.നിയന്ത്രണങ്ങള്‍ മൂലം സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നതിലുണ്ടായ നഷ്ടങ്ങളുടെ കണക്കുകള്‍ പറയുമ്പോള്‍ പലരുടെയും കണ്ണ് നിറയുകയാണ്.ലക്ഷങ്ങളുടെ ബാധ്യതയുണ്ട്.മാസങ്ങളായി അടഞ്ഞ് കിടന്നത് മൂലം വില്‍പനക്ക് എത്തിച്ച സാധനങ്ങള്‍ പലതും വില്‍ക്കാന്‍ പോലും പറ്റില്ല.കച്ചവടം തുടങ്ങാന്‍ പുതിയ സ്റ്റോക്ക് വരണം.ഒന്നും കിട്ടാനില്ല.കിട്ടുന്ന ഇടങ്ങള്‍ തേടിപ്പിടിച്ച് സ്റ്റോക്ക് എത്തിച്ച് കച്ചവടം തുടങ്ങാന്‍ പണം കണ്ടെത്തണം.ഭീമമായ കറന്റ് ബില്‍,കെട്ടിടവാടക എന്ത് ആവും എന്നറിയില്ലെങ്കിലും പ്രതീക്ഷകളോടെ തുറന്നിരിക്കുന്നു വ്യാപാരികള്‍ വിലപിക്കുന്നു.ലക്ഷങ്ങള്‍ മുടക്കി ബാക്കി ബാങ്ക് ലോണും എടുത്ത്  ഓട്ടോ,ടാക്സി,സ്വകാര്യ ടൂറിസ്റ്റ് ബസ്സുകള്‍ അടക്കമുള്ള വാഹന ഉടമകളുടെയും അവസ്ഥ മറിച്ചല്ല.കോറോണ പോവും ജനജീവിതം വീണ്ടും സാധാരണ നിലയിലേക്ക് നീങ്ങും എന്ന ശുഭപ്രതീക്ഷയിലാണ് ജനങ്ങളും...