20 April 2024 Saturday

ചങ്ങരംകുളം സ്വദേശിയായ യുവ ഡോക്ടർക്ക് ദുബായിൽ ഗോൾഡൻ വിസ

ckmnews


ചങ്ങരംകുളം സ്വദേശിയായ  യുവ ഡോക്ടർക്ക് ദുബായിൽ ഗോൾഡൻ വിസ.ചങ്ങരംകുളം കക്കിടിക്കൽ സ്വദേശിനിയും മഞ്ചേരി സ്വദേശിയായ ഷിബിലിന്റെ ഭാര്യയുമായ ഡോക്ടർ  ഹഫ്സത്താണ് യുഎഇ യിലെ ഗോൾഡൻ വിസ കരസ്ഥമാക്കിയത്.കഴിഞ്ഞ  ആറ് മാസമായി ദുബായിൽ  ദന്ത ഡോക്ടർ ആയി ജോലി ചെയ്ത് വരികയാണ് ഹഫ്സത്ത്,പൂക്കരത്തറ,നെല്ലിശ്ശേരി സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ഹഫ്സത്ത് റോയൽ ഡെന്റൽ കോളേജിൽ നിന്ന് ഡോക്ടറേറ്റ് നേടിയാണ് ദുബായിൽ എത്തിയത്‌.ഭർത്താവ് ഷിബിൽ ദുബായിൽ ബിസിനസുകാരനാണ്.കക്കിടിപ്പുറം സ്വദേശിയായ മൂർക്കങ്ങാലിൽ കാദറിന്റെയും സുലൈഖയുടെയും മകളാണ്.ഐദൻ ആദം ഷിബു ആണ് മകൻ