18 April 2024 Thursday

പ്ളസ്ടു പരീക്ഷാ ഫലം:ചങ്ങരംകുളം സ്വദേശികളായ ഇരട്ട കുട്ടികൾക്ക് ഇരട്ടി മധുരം ഷംനക്കും ഷൈമക്കും ഫുൾ എ പ്ലസ്

ckmnews

 



ചങ്ങരംകുളം:ഹയർ സെക്കന്ററി ഫലം പുറത്ത് വന്നപ്പോൾ എല്ലാ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി അഭിമാരമായിരിക്കുകയാണ് ഇരട്ട സഹോദരികൾ.ചങ്ങരംകുളം ആലങ്കോട് സ്വദേശിയായ പഴൂര വളപ്പിൽ പരേതനായ പി.വി സുലൈമാന്റെയും കെ.എം ഫാത്തിമ സുഹറയുടെയും മക്കളായ ഷംനയും, ഷൈമയുമാണ് ഈ അഭിമാനനേട്ടം കൈവരിച്ചത്.ഷൈമ 200 ൽ 1173 മാർക്ക് നേടിയപ്പോൾ ഷംന 200 ൽ 1164 മാർക്കും നേടിയാണ് നേട്ടം കൈവരിച്ചത്.രണ്ട് വർഷം മുമ്പാണ് പിതാവ് സുലൈമാൻ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞത്.പിതാവിന്റെ അപ്രതീക്ഷിത  വിയോഗം തളർത്തിയെങ്കിലും മനസാനിധ്യം കൈവിടാതെ തന്നെപിതാവിന്റെ സ്വപ്നങ്ങൾക്കൊത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഷംനയും ഷൈമയും നേടിയ അഭിമാന നേട്ടത്തിന് കയ്യടിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.എസ്എസ്എൽസി പരീക്ഷയിലും എല്ലാ വിഷയത്തിലും ഫുൾ എപ്ളസ് നേടിയാണ് ഈ മിടുക്കികൾ വിജയിച്ച് കയറിയത്.