18 April 2024 Thursday

അന്താരാഷ്ട്ര യോഗ ദിനം:പന്താവൂർ ഇർശാദ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ckmnews

അന്താരാഷ്ട്ര യോഗ ദിനം:പന്താവൂർ ഇർശാദ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു


ചങ്ങരംകുളം:അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കായികാധ്യാപകരുടെ   നേതൃത്വത്തിൽ നടന്ന മാസ് യോഗാ ആക്ടിവിറ്റി സ്കൂൾ പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ സമ്പൂർണ സുസ്ഥിതിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കൂട്ടമായ പ്രയത്നം ആവശ്യമാണെന്ന് മാസ് യോഗാ സംഗമം ആവശ്യപ്പെട്ടു.കെ പി എം ബശീർ സഖാഫി, കെ പി ഉമർ സഖാഫി, കെ പി ജമാൽ ,അലി അക്ബർ, കെ യു ശമീറ, അജിഷ്മ പ്രസംഗിച്ചു.