20 April 2024 Saturday

എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ: കടവനാട് മുഹമ്മദിനെ അനുമോദിച്ചു

ckmnews

എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ: കടവനാട് മുഹമ്മദിനെ അനുമോദിച്ചു


എടപ്പാൾ:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി വിപുലീകരണ യോഗവും എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ: കടവനാട് മുഹമ്മദിനുള്ള അനുമോദനവും വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു.പി.കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.പ്രൊഫ: വി.കെ. ബേബി, ഡോ.പി.ശങ്കരനാരായണൻ ഡോ.എൻ.കെ.ബാബു ഇബ്രാഹിം, അടാട്ട് വാസുദേവൻ യു.എം.ഇബ്രാഹിംകുട്ടി, സി.വി. മുഹമ്മദ് നവാസ്, ലത്തീഫ് കളക്കര , ഏട്ടൻ ശുകപുരം തുടങ്ങിയവർ പ്രസംഗിച്ചു.