24 April 2024 Wednesday

യോഗ അസോസിയേഷനും ഫൈറ്റേഴ്സ് മർഷിൽ സ്കൂളും സംയുക്തമായി യോഗ ദിനം ആചരിച്ചു

ckmnews

യോഗ അസോസിയേഷനും

ഫൈറ്റേഴ്സ് മർഷിൽ സ്കൂളും സംയുക്തമായി

യോഗ ദിനം ആചരിച്ചു


ചങ്ങരംകുളം:മലപ്പുറം ജില്ല യോഗ അസോസിയേഷനും

ഫൈറ്റേഴ്സ് മർഷിൽ സ്കൂളും സംയുക്തമായി

യോഗ ദിന പരിപാടി സംഘടിപ്പിച്ചു.ആലങ്കോട് പഞ്ചായത്തിലെ ജനത എഎൽപി സ്കൂളിൽ വെച്ച് നടന്ന പരിപാടി പി നന്ദകുമാർ എംഎൽഎ

ഉദ്ഘാടനം ചെയ്തു.യോഗ അഭ്യാസത്തിൻ്റെ

പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ജനത സ്കൂൾ  പിടിഎ പ്രസിഡണ്ട്  ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 

കെവി ഷഹീർ

അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട്

അഡ്വക്കേറ്റ് സിന്ധു

മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് മെമ്പർ രാമദാസ്, പഞ്ചായത്ത് മെമ്പർമാരായ സികെ പ്രകാശൻ,സുജിത സുനിൽ,വിനീത,

ജനത സ്കൂൾ എച്ച്എം ബീന ടീച്ചർ,യോഗ മാസ്റ്റർ  ഹമീദ് ഒതളൂർ,യോഗ അസോസിയേഷൻ ജോയിൻ സെക്രട്ടറി സരള എന്നിവർ

ആശംസകൾ അറിയിച്ചു.മലപ്പുറം ജില്ല യോഗ അസോസിയേഷൻ സെക്രട്ടറി  കുഞ്ഞുമൊയ്തീൻ

യോഗ ദിന പരിപാടിക്ക് നേതൃത്വം നൽകി.കുട്ടികളുടെ യോഗ പ്രദർശനവും ഉണ്ടായിരുന്നു.ഫൈറ്റേഴ്സ് മാഷിൽ സ്കൂളിൻറെ എക്സിക്യൂട്ടീവ് മെമ്പർ ശ്രീദേവി എടപ്പാൾ നന്ദി പറഞ്ഞു