19 April 2024 Friday

എടപ്പാൾ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി

ckmnews



എടപ്പാൾ: കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടൽ രാഷ്ട്രീയത്തിനെതിരെയും രാഹുൽ ഗാന്ധിയെ കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടിയിൽ പ്രതിഷേധിച്ചും എടപ്പാൾ മണ്ഡലം  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.പ്രസിഡണ്ട് എസ് സുധീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിസണ്ട്  സി രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. കെ വി നാരായണൻ,, സുരേഷ് പൊൽപ്പക്കര,ഇ പി വേലായുധൻ, കെ.വി മോഹനൻ, വി വി കുഞ്ഞിമൊയ്തിൻ, ആസിഫ് പൂക്കരത്തറ, സി എം രാമനുണ്ണി,ജനത മനോഹൻ, എന്നിവർ സംസാരിച്ചു