24 April 2024 Wednesday

വായനാദിനത്തിൽ സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ശ്വാസം കഥാസമാഹാരം ചർച്ച ചെയ്തു

ckmnews



ചങ്ങരംകുളം സാംസ്കാരിക സമിതിഗ്രന്ഥശാലയുടെ തൊണ്ണൂറ്റൊമ്പതാമത് പ്രതിവാര പുസ്തക ചർച്ചയാണ് വായനാദിനത്തിൽ നടന്നത്.സെക്രട്ടറിസോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.ജീവശ്വാസം പോലെ ഒരായുഷ്ക്കാലം മുഴുവൻ രാഷ്ട്രീയ പ്രവർത്തനം നടത്തി ഒടുവിൽ വാർദ്ധക്യത്തിൽ നിസ്വനും രോഗഗ്രസ്ത നുമായിത്തീരുന്ന വികാസ് റോയ് എന്ന ബംഗാളി ട്രേഡ് യൂണിയൻ നേതാവിൻ്റെ ജീവിതം സമകാല രാഷ്ട്രീയ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയാണ് ശ്വാസം എന്ന കഥയിലെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.കഥാകൃത്ത് അഖിൽ ചർച്ചയിൽ പങ്കെടുത്തു. ചന്ദ്രിക രാമനുണ്ണി സി എം ബാലാമണി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. റൊമില ഥാപ്പർ രചിച്ച ആദിമ ഇന്ത്യാ ചരിത്രം എന്ന ഗ്രന്ഥം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.