28 March 2024 Thursday

എരമംഗലം പോസ്റ്റോഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി

ckmnews

എരമംഗലം പോസ്റ്റോഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി


എരമംഗലം:നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ആശയപരമായും രാഷ്ട്രീയപരമായും പ്രതിഷേധ നിലപാട് സ്വീകരിക്കുന്ന സോണിയ ഗാന്ധിയേയും രാഹുൽഗാന്ധിയേയും അധികാര ദുർവിനിയോഗം നടത്തി ജയിലിലടക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അഡ്വക്കേറ്റ് സിദ്ദിഖ് പന്താവൂർ പറഞ്ഞു.കേന്ദ്രഅന്വേഷണ ഏജൻസികൾ നേരത്തെ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസ് പുനരന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണന്നും  സിദ്ധിക്ക് പറഞ്ഞു.രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ് ചുമത്തുന്ന കേന്ദ്ര സർക്കാരിന്റെ 

പകപോക്കൽ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച്‌കൊണ്ട് 

വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി എരമംഗലം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ

മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ:സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയതു.വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎം അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ടി പി കേരളീയൻ, അപ്പു കാരയിൽ, മൊയ്തു കൈതകാട്ടേൽ,കെ മുരളീധരൻ, സി കെ പ്രഭാകരൻ, നാഹിർ ആലുങ്ങൽ, പി ടി അബ്ദുൽ കാദർ,രാജാറാം, കെ റംഷാദ്, പ്രണവം പ്രസാദ്,അബ്ദൾസലാം (കുഞ്ഞു), ഹക്കിം പെരുമുക്ക്, കബീർ എരമംഗലം, സൈനുദ്ധീൻ ചെറവല്ലൂർ, വിനു എരമംഗലം, സുജിത സുനിൽ എന്നിവർ സംസാരിച്ചു.