25 April 2024 Thursday

സഞ്ചരിക്കുന്ന ന്യായവില ത്രിവേണി സൂപ്പർ മാർക്കറ്റ് പൊന്നാനിയിൽ ആരംഭിച്ചു

ckmnews

സഞ്ചരിക്കുന്ന ന്യായവില ത്രിവേണി

സൂപ്പർ മാർക്കറ്റ് പൊന്നാനിയിൽ ആരംഭിച്ചു


പൊന്നാനി:കൺസ്യൂമർ ഫെഡിന്  കീഴിൽ സഞ്ചരിക്കുന്ന ന്യായവില ത്രിവേണി

സൂപ്പർ മാർക്കറ്റ് പൊന്നാനിയിൽ ആരംഭിച്ചു.പൊന്നാനി ചന്തപ്പടിയിൽ വെച്ച്

നടന്ന ചടങ്ങിൽ പി.നന്ദകുമാർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ നേരിട്ട് ഇടപെട്ട് നിത്യോപയോഗ സാധനങ്ങൾ

മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക്

ലഭ്യമാക്കുക എന്നതാണ് ന്യായവില മാർക്കറ്റ് കൊണ്ട്  ലക്ഷ്യം വെക്കുന്നത്.പൊന്നാനി നഗരസഭാ ചെയർമാൻ

ശിവദാസ് ആറ്റുപ്പുറത്ത്,വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി

ചെയർമാൻ രജീഷ് ഊപ്പാല,നഗരസഭാ കൗൺസിലർമാരായ

ശ്രീകല ചന്ദ്രൻ,കവിതാ ബാലു ,കൺസ്യൂമർ ഫെഡ് മലപ്പുറം റീജിയണൽ

മാനേജർ സത്യൻ വി.കെ

എന്നിവരും സംസാരിച്ചു .