19 April 2024 Friday

കുന്നംകുളം പോലീസിനു നേരെ വീണ്ടും കഞ്ചാവ് മാഫിയയുടെ ആക്രമം;പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

ckmnews

കുന്നംകുളം പോലീസിനു നേരെ വീണ്ടും കഞ്ചാവ് മാഫിയയുടെ ആക്രമം;പോലീസ് ഉദ്യോഗസ്ഥന് പരിക്ക്


കുന്നംകുളം : സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ കഞ്ചാവ് മാഫിയ സംഘം  ആക്രമിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹംദിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ വടിവാളുമായി 50 മീറ്ററോളം ഓടിച്ചിരുന്നു.ജീവൻരക്ഷാർത്ഥം സമീപത്തെ വീട്ടിൽ കയറിയാണ്  പോലീസുകാരൻ രക്ഷപ്പെട്ടത്. ഈ സംഭവത്തിൽ ഉൾപ്പെട്ടെ പ്രതികളെ കുന്നംകുളം നഗരത്തിൽ വെച്ച് പിടികൂടുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനെ സംഘം മർദിച്ചത്.സംഭവത്തിൽ  പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ ഹം

ദിന് പരിക്കേറ്റെങ്കിലും പ്രധാന പ്രതിയെ പിടികൂടി.കൃത്യനിർവഹണത്തിനിടെ പരിക്കേറ്റ വിവരമറിഞ്ഞ് 

കുന്നംകുളം എസി പി  ടി എസ് സിനോജ്, സി ഐ വി സി സൂരജ്, നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ   ആശുപത്രിയിലെത്തി.