25 April 2024 Thursday

കോൺഗ്രസ് എടപ്പാൾ ബി എസ് എൻ എൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ckmnews

കോൺഗ്രസ് എടപ്പാൾ ബി എസ് എൻ എൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


എടപ്പാൾ: കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടൽ രാഷ്ട്രീയത്തിനെതിരെയും രാഹുൽ ഗാന്ധിയെ കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിഷേധിച്ചുംതവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ബി എസ് എൻ എൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രസിഡണ്ട് സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം അഡ്വ. എ എം രോഹിത് ഉദ്ഘാടനം ചെയ്തു. കെ വി നാരായണൻ, ഇ പി രാജീവ്, ഹാരീസ് മുതുർ, പ്രകാശൻ കാലടി, എസ് സുധീർ, കെ ജി ബെന്നി, നജീബ് വട്ടംകുളം, കെ രാജഗോപൽ, ഇ പി വേലായുധൻ, കാവിൽ ഗോവിന്ദൻ കുട്ടി, കെ വി മോഹനൻ, കരീം പോത്തന്നൂർ, ആനന്ദൻ കറുത്തേടത്ത്, എം.ടി അറമുഖൻ,കുഞ്ഞിമൊയ്തീൻ, ഇബ്രാഹിം നടുവട്ടം, മാലതി എന്നിവർ സംസാരിച്ചു.