20 April 2024 Saturday

പികെഎസ് പഠന ക്ലാസും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

ckmnews

പികെഎസ് പഠന ക്ലാസും  പ്രതിഭാ സംഗമവും സംഘടിപ്പിച്ചു


എടപ്പാൾ:പട്ടികജാതി ക്ഷേമസമിതി എടപ്പാൾ ഏരിയ കമ്മിറ്റി പഠന ക്ലാസും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. വട്ടംകുളം സിപിഎം യു പി സ്കൂളിൽ നടന്ന പരിപാടി കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.പികെഎസ് ഏരിയ പ്രസിഡണ്ട് സി പി മണി അധ്യക്ഷത വഹിച്ചു. കെ പി മോഹനൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ എൻ അയ്യപ്പൻ കുട്ടി സംഘടന സംഘാടനം വിഷയത്തിൽ   ക്ലാസെടുത്തു. തുടർന്ന് വിവിധ മേഖലയിൽ കഴിവു തെളിയിച്ച അവരെ അനുമോദിച്ചു.ടി സത്യൻ, എം മുസ്തഫ, സി രാഘവൻ, യു പി പുരുഷോത്തമൻ, പ്രസന്ന, എം മുരളീധരൻ, എം എ നവാബ്, വി കൃഷ്ണൻ,പി ബാബു, ഇ കെ ദിലീഷ്,ഒ സി പ്രഭാത് തുടങ്ങിയവർ സംബന്ധിച്ചു. കെ വി അയ്യപ്പൻ നന്ദി പറഞ്ഞു.