Alappuzha
142 കുപ്പി വിദേശമദ്യവുമായി യുവതി പിടിയിൽ

ആലപ്പുഴ മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവതി പിടിയിൽ. തോപ്പുംപടി സ്വദേശിനി സജിതയെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 142 കുപ്പി മദ്യം പിടികൂടി. മദ്യത്തിന് പുറമെ 30 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ചന്ദനമുട്ടിയും കണ്ടെത്തി. അബ്ക്കാരി ആക്ട് പ്രകാരം സജിതക്കെതിരെ കേസെടുത്തു. മാരാരിക്കുളം എസ് എച്ച് ഓ രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.