19 April 2024 Friday

വായിച്ച് വളരാൻ നാട്ടിൻപുറത്ത് വായനയെ പ്രോൽസാഹിപ്പിച്ച് ഡോ. ഇ എൻ ഉണ്ണികൃഷണൻ

ckmnews


വായിച്ചു വളരുവാൻ ഗ്രാമത്തിൽ വായനശാലയിലൂടെ വായനയെ പ്രോൽസാഹിപ്പിക്കുകയാണ് ചാലിശേരി പെരുമണ്ണൂർ സ്വദേശിയായ ഡോ. ഇ.എൻ ഉണ്ണികൃഷണൻ.കഴിഞ്ഞ 26 വർഷമായി

പെരുമണ്ണൂർ ഇ.പി. എൻ നമ്പീശൻ സ്മാരക ചൈത്യന്യ വായനശാലയുടെ  പ്രസിഡന്റായി തുടരുന്ന ഇദ്ദേഹം വായനയിലൂടെ സമൂഹത്തിന്റെ നന്മക്കും മാറ്റത്തിനുമായി  ഗ്രാമത്തിൽ സജീവമാണ് 


വായനശാലയുടെ സമീപത്തുള്ള എസ് ആർ വി എൽ.പി സ്കൂളിനു വേണ്ടി അഞ്ച് വർഷം പ്രവർത്തിച്ചു.വിദ്യാർത്ഥികൾക്കായി അക്ഷര ഗീതങ്ങൾ എന്ന പുസ്തകം എഴുതി നൽകി.മലയാള ഭാഷയെ പരിപോഷിക്കാൻ വായനശാലയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് ഇന്ന് ഈ വായനയുടെ ലോകത്തെ വായനക്കാരൻ.


ആയിര കണക്കിന് പുസ്തകങ്ങളാണ് നാട്ടിൻ പുറത്തെ വീടുകളിൽ വായനശാല വഴി എത്തിക്കുന്നത്.ടി.പി. അനുപമ ഐ എ എസ് ,പത്രപ്രവർത്തകനായ ജിതേഷ് പെരുമണ്ണൂർ തുടങ്ങി നിരവധി പേർ വായനയിലൂടെ വളർന്ന് മുൻ നിരയിൽ എത്തിയവരാണ്.കഴിഞ്ഞാഴ്ച വീടുകളിൽ  75 ഓളം  വായനമരങ്ങൾ നട്ടുപിടിപ്പിച്ചു.കുട്ടികൾക്കായി സംസ്കൃതത്തിൽ സുഭാഷിത സാഹസ്രി  എന്ന പുസ്തകം തയ്യാറാക്കി വരുന്നുണ്ട്.  കൂടാതെ  700 ജീവിത വീക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള  ഉണ്ണിഗീതം പ്രസിദ്ധീകരിക്കാനുള്ള അവസാന ഘട്ടത്തിലാണ് ഡോ. ഉണ്ണികൃഷ്ണൻ.വേദങ്ങളുടേയും  ഉപനിഷത്തുകളുടേയും  ആശയങ്ങൾ ആധുനിക കാലത്ത്  സമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള  ശ്രമത്തിലാണിപ്പോൾ.പത്ത് ഗ്രന്ഥങ്ങൾ ഇതിനോടകം എഡിറ്ററായി പ്രകാശനം ചെയ്തു .ഇരുന്നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.കൂടാതെ സംസ്കൃതത്തിൽ ഷോഡശക്രിയാ നിരൂപണം , സംസ്കൃത പ്രവേശിക ,അപരഷോഡശക്രിയ നിരൂപണം തുടങ്ങി നിരവധി പുസ്തകളെഴുതി.വായനാശീലം വളർത്തി കൂടുതൽ അറിവ് വർദ്ധിപ്പിക്കാൻ നിരവധി പരിപാടികളാണ് മാഷിന്റെ നേതൃത്വത്തിൽ  നടക്കുന്നത്.വായനദിനത്തിൽ ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിപാടികളാണ് നടത്തുന്നത്.ഇത്തവണ ലോക ക്ലാസിക് പുസ്തകത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷവും നടത്തുന്നുണ്ട്.കോവിഡ് കാലത്ത് മാഷ്  വായനശാലയിലെ ബാലവേദി കുട്ടികൾക്കായും ഗ്രാമത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി മൂപ്പത്തിരണ്ടോളം ഓൺലൈൻ ക്വിസ് മൽസരങ്ങൾ നടത്തിയത് ശ്രദ്ധേയമായി.സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിലും ,ഗ്രാമത്തിലെ കലാ-സംസ്കാരിക പ്രവർത്തനങ്ങളിലും  സജീവമാണ്.പെരുമണ്ണൂർ എസ് ആർ വി എ എൽ.പി സ്കൂൾ , ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ , പെരിങ്ങോട് ഹൈസ്കൂൾ എന്നിടങ്ങളിലായിരുന്നു പ്രാഥമിക വിഭാഭ്യാസം.ഗുരുവായൂർ കേന്ദ്രീയ സംസ്കൃത വിദ്യാപീഠത്തിൽ നിന്ന് ബിരുദാനന്തര വിരുദവും , ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലശാലയിൽ നിന്ന് എം.എഡും, രാഷ്ട്രീയ സംസ്കൃത സംസ്ഥാനിൽ നിന്ന് പി.എച്ച് ഡിയും നേടി

ഇതിനകം നിരവധി പുരസ്കാരങ്ങൾ മാഷിന് ലഭിച്ചിട്ടുണ്ട്.2019 ൽ തൃശൂർ  ഗവ:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്യാൻസ് സ്റ്റഡി ഇൻ എജ്യൂക്കേഷനിൽ അദ്ധ്യാപക പ്രശിക്ഷകനും , സംസ്കൃത ഡിപ്പാർട്ട്മെന്റ് മേധാവിയായി വിരമിച്ചു.ദീർഘകാലം കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പാഠപുസ്തക നിർമ്മാണ സമിതി,  ഡി ഇ ഐ ഇ ഡി (DE 1 ED)  , കെ റ്റി ഇ റ്റി (KTET) കുരിക്ക ലം നിർമ്മാണ സമിതി,കോഴിക്കോട് ,കേരള ,കണ്ണൂർ ,സർവ്വകാലശാലകളുടെ ബി.എഡ് , എം എഡ് , കരിക്കുലം നിർമ്മാണ സമിതിയംഗം ,കോഴിക്കോട് സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മുൻ അംഗം എന്നി നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.പെരുമണ്ണൂർ എഴുമങ്ങാട് പുഷപ്കത്ത് പരേതനായ നീലകണംൻ നമ്പീശൻ - നങ്ങേലി ബ്രാഹ്മണിയമ്മ ദമ്പതിമാരുടെ മകനാണ് . പി.പുഷ്പകല സഹധർമ്മിണിയാണ്.ഡോ. നിഖിൽ നീലകണ്ഠൻ , ഡോ. അഖിൽ നീലകണ്ഠൻ എന്നിവർ മക്കളാണ്.