28 March 2024 Thursday

ഓട്ടോ ഡ്രൈവർ മൊയ്‌ദീൻ കുട്ടിയെ മഹാത്മാ സോഷ്യൽ ബ്രിഗേഡ് ആദരിച്ചു

ckmnews

ഓട്ടോ ഡ്രൈവർ മൊയ്‌ദീൻ കുട്ടിയെ മഹാത്മാ സോഷ്യൽ ബ്രിഗേഡ് ആദരിച്ചു


ചങ്ങരംകുളം:യാത്രക്കാർ മറന്നു വെച്ച സ്വർണ്ണാഭരണവും രൂപയും അടങ്ങിയ ബാഗ് ഉടമസ്ഥനെ തേടിപ്പിടിച്ചു കൈമാറി നന്നംമുക്കിന്റെ അഭിമാനമായി മാറിയ ഓട്ടോ ഡ്രൈവർ മൊയ്‌ദീൻകുട്ടിയെ മഹാത്മാ സോഷ്യൽ ബ്രിഗേഡ് ആദരിച്ചു.ചെയർമാൻ അബ്ദുള്ള. കെ. വി., കൺവീനർ കലാം പന്തേൻകാടൻ എന്നിവർ സംസാരിച്ചു.മഹാത്മാ ഭാരവാഹികളായ  അബ്ദുട്ടി, അബ്ദുറഹ്മാൻ, ശിഹാബ്, ശരീഫ്, ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.