28 March 2024 Thursday

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മാന്തടം സ്വദേശി മരിച്ചു

ckmnews

ചങ്ങരംകുളം:അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മാന്തടം സ്വദേശി മരിച്ചു.മാന്തടം ലക്ഷം വിട് കോളനിയിൽ താമസിക്കുന്ന പോരാത്ത് പറമ്പിൽ അറുമുഖന്‍(60)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.രണ്ട് മാസം മുമ്പാണ് സൈക്കിളില്‍ വരുമ്പോള്‍ പന്താവൂരില്‍ വച്ച് കാറിടിച്ച് അറുമുഖന് ഗുരുതരമായി പരിക്കേറ്റത്.തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ ചികിത്സയില്‍ കഴിഞ്ഞ അറുമുഖന്‍ ശനിയാഴ്ച കാലത്താണ് മരണത്തിന് കീഴടങ്ങിയത്.