24 April 2024 Wednesday

സൈബർ മീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ നവ സംരംഭമായ മോണ്ടിസ്സൊറി ട്രെയിനിങ് കോഴ്സിന് തുടക്കമായി

ckmnews

എരമംഗലം :പുത്തൻപള്ളിയിൽ സ്ഥിതി ചെയ്യുന്ന സൈബർ മീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ നവ സംരംഭമായ മോണ്ടിസ്സൊറി ട്രെയിനിങ് കോഴ്സിന് വിശിഷ്ഠാതിഥികളുടെ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു.ലോഗോ പ്രകാശനം വെളിയംകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കല്ലാട്ടേൽ ഷംസു സാമൂഹിക പ്രവർത്തക ഷീബ അമീറിന് നൽകി നിർവഹിച്ചു.റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥികളായ പെരിയാർ നീന്തികടന്ന് റെക്കോർഡ് നേടിയ ആസിം വെളിമണ്ണ, സ്വലസ് മുഖ്യരക്ഷാധികാരി  ഷീബ അമീർ, സൈബർമീഡിയ കോഴ്സ് ഡയറക്ടർ സുനിത ജയരാജ്‌,പ്രദേശത്തെ പാട്ടുകാരൻ സിനാൻ കോടത്തൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക്‌ മെമ്പർ പി. അജയൻ, ഷാജി കളിയത്തേൽ, എന്നിവർ ആശംസകൾ അറിയിച്ചു.മോണ്ടിസൊറി കോഴ്സും തൊഴിൽ സാധ്യതകളും എന്ന ശീർഷകത്തിൽ സെമിനാറിന് മോണ്ടിസ്സൊറി ചീഫ് ട്രൈനെർ ബിജി ടീച്ചർ  നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം ജാബിർ സിദ്ധീഖ് നൽകി.സ്മാർട്ടക്സ് വിദ്യാർത്ഥികൾക്ക് അധ്യാപകരായ സബിത ഗഫൂർ, അർഷിദ റംഷാദ് എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.പരിപാടിക്ക്  ഫെമിന സ്വാഗതവും ജാസിർ വന്നേരി നന്ദിയും പറഞ്ഞു