29 March 2024 Friday

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വാഹനം കിണറ്റിലേക്ക് മറിഞ്ഞു. കുഞ്ഞടക്കം 7 പേര്‍ മരിച്ചു

ckmnews

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ വൻ വാഹനാപകടം. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വാഹനം റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു. മൊദാമാവ് ഗ്രാമത്തിൽ രാത്രി രണ്ട് മണിയോടെയാണ് സംഭവം. അപകടത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 പേർ മരിച്ചു. 5 പേർക്ക് പരിക്കേറ്റതായി സൂചനയുണ്ട്.


മൊഹ്‌ഖേദിലെ കൊദാമാവ് ഗ്രാമത്തിൽ വിവാഹ ചടങ്ങിന് പങ്കെടുക്കാൻ പോകവെയാണ് അപകടം. വാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ 12 യാത്രക്കാർ ഉണ്ടായിരുന്നു. മുന്നിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ വെട്ടിച്ചുമാറുന്നതിനിടെ കാർ കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.