29 March 2024 Friday

മീഡിയ സിറ്റി ഇന്റർ നാഷ്ണൽ ഷോർട്ട് ഫിലിം അവാർഡ് നേടി ദമ്പതികൾ മികച്ച അഭിനയത്തിനുള്ള പുരസ്കാരങ്ങൾ പങ്കിട്ടത് വളയംകുളം സ്വദേശിയായ വാസുദേവൻ നമ്പൂതിരിയും ഭാര്യ വത്സല അന്തർജനവും

ckmnews

മീഡിയ സിറ്റി ഇന്റർ നാഷ്ണൽ ഷോർട്ട് ഫിലിം അവാർഡ് നേടി ദമ്പതികൾ


മികച്ച അഭിനയത്തിനുള്ള പുരസ്കാരങ്ങൾ പങ്കിട്ടത് വളയംകുളം സ്വദേശിയായ വാസുദേവൻ നമ്പൂതിരിയും  ഭാര്യ വത്സല അന്തർജനവും


ചങ്ങരംകുളം:മികച്ച അഭിനയത്തിന് മീഡിയ സിറ്റി ഇന്റർ നാഷ്ണൽ ഷോർട്ട് ഫിലിം അവാർഡ് കരസ്ഥമാക്കി ശ്രദ്ധേയരാവുകയാണ് ചങ്ങരംകുളം വളയംകുളം സ്വദേശികളായ  ദമ്പതികൾ.വളയംകുളം സ്വദേശികളായ വാസുദേവൻ നമ്പൂതിരിയും ഭാര്യ വത്സല അന്തർജ്ജനവുമാണ് മികച്ച നടനും നടിക്കുമുള്ള അവർഡുകൾ നേടി ശ്രദ്ധേയരാവുന്നത്.തമ്പുരാൻ പറഞ്ഞ കഥ എന്ന ഷോർട്ട് മൂവിയിലെ അഭിനയത്തിനാണ് വത്സല അന്തർജ്ജനത്തിന് അവർഡ്.തുള്ളൽ പ്രപഞ്ചം എന്ന ഷോർട്ട് മൂവിക്കാണ് വാസുദേവൻ നമ്പൂതിരി  അവാർഡ് നേടിയത്.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രമുഖരുടെ സാനിധ്യത്തിൽ ഇരവരും അവാർഡുകൾ ഏററ് വാങ്ങി.നിരവധി  ഷോർട്ട് മൂവികളിലും സിനിമകളിലുമായി ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ഇതിനോടകം ഇരുവരും അഭിനയിച്ചു കഴിഞ്ഞു