25 April 2024 Thursday

സ്‌കൂൾ യൂണിഫോം അളവെടുപ്പിനിടെ പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമം; തയ്യൽക്കാരൻ പിടിയിൽ

ckmnews

കൊല്ലം: സ്‌കൂൾ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച തയ്യൽക്കാരൻ  പിടിയിൽ. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്കൂളിലാണ് സംഭവമുണ്ടായത്. വിദ്യാർത്ഥികൾക്ക് നൽകുന്ന യൂണിഫോമിന്‍റെ അളവ് കുറവാണെന്ന് നിരന്തരം പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ആവശ്യമായ തുണി നൽകുന്നതിന് അളവെടുക്കുവാൻ ശൂരനാട് സ്വദേശി ലൈജു ഡാനിയേലിനെ സ്ക്കൂൾ പി ടി എ ചുമതലപെടുത്തി. അളവെടുക്കാൻ വന്ന ലൈജു വിദ്യാർത്ഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചുവെന്ന് പരാതി ഉയർന്നതോടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്തത്.