20 April 2024 Saturday

കോൺഗ്രസിൽ ചേർന്ന മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് സ്വീകരണം നൽകി

ckmnews

കോൺഗ്രസിൽ ചേർന്ന മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് സ്വീകരണം നൽകി


 ചങ്ങരംകുളം:സിപിഎെഎം ൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുൻ ബ്രാഞ്ച് സെക്രട്ടറിയും കോക്കൂരിലെ  സി പി ഐ എം നേതൃനിരയിൽ സജീവ പ്രവർത്തകനുമായിരുന്ന  ഒലിയിൽ രാജന് സ്വീകരണം നൽകി.അധികാരത്തിന്റെ തണലിൽ മുഖ്യമന്ത്രി ഉൾപ്പടെ സ്വീകരിക്കുന്ന ഏകാധിപത്യ രീതികൾ അംഗീകരിക്കാനാകുന്നതല്ലെന്നും ഇത്തരം രീതികൾതുടരുന്നത് കണ്ടാണ് രാജി വെച്ചെതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ. സിദ്ധിഖ് പന്താവൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു.കുഞ്ഞു കോക്കൂർ അധ്യക്ഷത വഹിച്ചു, ,പ്രസാദ് പ്രണവം,ഹക്കീം പേരുമുക്ക്, മാമു വളയം കുളം, അംബിക കുമാരി,അരുൺ ലാൽ കരണംകോട് ,റീസ പ്രകാശ്, നിയാസ്, ബിലാൽ, ഷബീർ തുടങ്ങിയവർ പങ്കെടുത്തു