24 April 2024 Wednesday

തുടർച്ചയായി രണ്ടാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈ വരിച്ച് AHM GHSS കോക്കൂർ

ckmnews

തുടർച്ചയായി രണ്ടാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈ വരിച്ച് AHM GHSS കോക്കൂർ


ചങ്ങരംകുളം:തുടർച്ചയായി രണ്ടാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈ വരിച്ച് AHM GHSS കോക്കൂർ.126 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിക്കുകയും 3 കുട്ടികൾക്ക് ഫുൾ A പ്ലസ്സും, 2 കുട്ടികൾക്ക് 9 A പ്ലസ്സും മറ്റു കുട്ടികൾക്ക് മികവാർന്ന വിജയവും കൈ വരിക്കാൻ സാധിച്ചത് അധ്യാപകരുടേയും സ്കൂൾ പി ടി എ യുടേയും ഭാഗത്ത് നിന്നുള്ള പരിശ്രമത്തിൻ്റെ ഫലമായാണെന്ന് അധ്യാപകർ പറഞ്ഞു.കുട്ടികൾക്ക് വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും പഠന പ്രവർത്തനങ്ങൾ കൃത്യതയോടു കൂടി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തിരുന്നത് ഹെഡ് മിസ്‌ട്രസ് ശ്രീകല ടീച്ചർ,

വിജയഭേരി കൺവീനർ രമണി ടീച്ചർ

ഡെപ്യുട്ടി എച്ച്എം സരള ടീച്ചർ,,പത്താം ക്ലാസ്സ് അധ്യാപകരായ വിനോദ് മാസ്റ്റർ,ലത ടീച്ചർ,സിന്ധു ടീച്ചർ എന്നിവരുടേയും മറ്റുള്ള അധ്യാപകരുടെയും  മേൽനോട്ടത്തിൽ ആയിരുന്നു.