Kottayam
തകിൽ വിദ്വാൻ ആർ കരുണാമൂർത്തി അന്തരിച്ചു

കോട്ടയം: പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി (53) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കലാപ്രകടനം നടത്തിയ കരുണാമൂർത്തി കോട്ടയം ജില്ലയിലെ വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. വൈക്കം ക്ഷേത്ര കലാപീഠം മുൻ അധ്യാപകനായിരുന്നു. സംസ്കാരം നാളെ ഉച്ചക്ക് 2 ന് വൈക്കത്തെ വീട്ടുവളപ്പിൽ നടക്കും.