25 April 2024 Thursday

2022 ഫിഫ ഫുട്‌ബോൾ ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു, മാറ്റുരയ്ക്കാൻ 32 ടീമുകൾ

ckmnews

സൂറിച്ച്: 2022 ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു. ഖത്തർ വേദിയാകുന്ന ഫുട്ബോൾ മാമാങ്കത്തിൽ പങ്കെടുക്കുന്ന 32 ടീമുകളും തയ്യാറായി. ഇനി കാൽപ്പന്തുകളിയുടെ മാസ്മരിക രാവുകൾ.


ആകെ 32 ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. നവംബർ 21 ന് ആരംഭിക്കുന്ന ലോകകപ്പ് ഡിസംബർ 18 ന് അവസാനിക്കും.


അവസാന പ്ലേ ഓഫ് മത്സരത്തിൽ ന്യൂസീലൻഡിനെ കോസ്റ്ററീക്ക 1-0 ന് തോൽപ്പിച്ചതോടെയാണ് ലോകകപ്പിന്റെ ചിത്രം വ്യക്തമായത്. മൂന്നാം മിനിറ്റിൽ ജോയൽ ക്യാംപൽ നേടിയ ഗോളിലൂടെയാണ് കോസ്റ്ററീക്ക ലോകകപ്പിന് ടിക്കറ്റെടുത്തത്. ഓഷ്യാനിയ-കോൺകകാഫ് പ്ലേ ഓഫിലൂടെയാണ് കോസ്റ്ററീക്ക വരുന്നത്.