25 April 2024 Thursday

രണ്ടുവർഷമായി പീഡനം, പെൺകുട്ടിയുടെ മനോനില തകർന്നു; 19-കാരൻ അറസ്റ്റിൽ

ckmnews

അരീക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.


തൃപ്പനച്ചി സ്വദേശി മണ്ണിൽത്തൊടി റയാൻ (19) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുവർഷമായി പ്രതി പെൺകുട്ടിയെ ആറിൽക്കൂടുതൽ തവണ പീഡിപ്പിച്ചതായി അരീക്കോട് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.


എന്നാൽ പെൺകുട്ടി പ്രതിയെ പേടിച്ച് പീഡനവിവരം പുറത്തു പറഞ്ഞിരുന്നില്ല. കഴിഞ്ഞ മേയ് 20-ന് പെൺകുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയിരുന്നു. അരീക്കോട്ടുനിന്ന് പെൺകുട്ടിയെ ബലമായി കാറിൽക്കയറ്റി കൊണ്ടുപോയി ഒതായിയിൽവെച്ചാണ് പീഡിപ്പിച്ചത്. പ്രതിയുടെ ഭീഷണിയെത്തുടർന്ന് പെൺകുട്ടിയുടെ മനോനില തകരാറിലായപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ അരീക്കോട് പോലീസ് കേസെടുക്കുകയും കഴിഞ്ഞദിവസം വീട്ടിൽവെച്ച് അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരേ പോക്സോപ്രകാരം കേസെടുത്തതായി അരീക്കോട് എസ്.എച്ച്.ഒ. സി.വി. ലൈജു മോൻ പറഞ്ഞു.


മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.