28 March 2024 Thursday

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി

ckmnews

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി


മാറഞ്ചേരി:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022 -2023 വാർഷിക പദ്ധതിയുടെ വികസനസെമിനാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെമീറ ഇളയിടത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് അധ്യക്ഷതവഹിച്ചു.വൈസ് പ്രസിഡൻറ് അസീസ് പദ്ധതികൾ വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ വാർഡ് അംഗം മാധവൻ ബീന ടീച്ചർ മെഹറലി തുടങ്ങിയ അംഗങ്ങൾ ആശംസകൾ നേർന്നു.ആസൂത്രണ സമിതി അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ സ്റ്റാന്റിങ് കമ്മറ്റി ചെയർപേയ്സൺ നിഷ ടീച്ചർ സ്വഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു