29 March 2024 Friday

വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു; അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

ckmnews

കോഴിക്കോട്: കോഴിക്കോട്  നിരവധി മോഷണക്കേസിലെ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. നടക്കാവ് പൊറ്റങ്ങാടിയില്‍ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്.  തിരുവല്ല ആഞ്ഞിലത്താനം പരുത്തിക്കാട് മണ്ണിൽ,  സന്ധ്യഭവനം സന്തോഷ് എന്ന ഹസ്സൻ സന്തോഷിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.


നടക്കാവ് പൊറ്റങ്ങാടി റോഡിലെ മറിയാബിയുടെ വീടിൻ്റെ ജനൽ അഴികൾ തകർത്ത് അകത്ത് കയറി, സ്റ്റീൽ അലമാര കുത്തിപ്പൊളിച്ച് ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണവും, 25000 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്.  കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, മാവേലിക്കര ഷൊർണ്ണൂർ, പയ്യന്നൂർ തുടങ്ങി കേരളത്തിൻ്റെ പല ഭാഗങ്ങളിലും കടകൾ കുത്തിതുറന്നും, ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചി തകർത്തും പണവും സ്വർണ്ണവും കവർന്ന കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.