24 April 2024 Wednesday

എടപ്പാളിൽ നിയന്ത്രണം നഷ്ടപ്പെട്ട വാനിടിച്ച്‌ ആറു പേർക്ക് പരിക്ക്

ckmnews

എടപ്പാളിൽ നിയന്ത്രണം നഷ്ടപ്പെട്ട വാനിടിച്ച്‌ ആറു പേർക്ക് പരിക്ക്


എടപ്പാൾ: നിയന്ത്രണം നഷ്ടപ്പെട്ട വാനിടിച്ച്‌ ആറു പേർക്ക് പരിക്ക്.  റോഡ് മുറിച്ചു നടക്കുകയായിരുന്ന ആറ് പേരെയാണ്  വാൻ ഇടിച്ചത്. കാവിൽ പടി സ്വദേശി ടി എ ഖാദർ (55),കാഞ്ഞിരകുറ്റി ചെമ്പൻകുളങ്ങര  ഫിറോസ് (17),തൃക്കണ്ണാപുരം  പുല്ലൂണി പറമ്പിൽ  ആനന്ദ് (17), തലമുണ്ട സ്വദേശി ഖദീജ(34), ഷാജിറ(32),ഇഷ ഷെന്ന എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ ടി എ ഖാദറിനെ പിന്നീട് തൃശ്ശൂരിലെ  സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു  അപകടം.