20 April 2024 Saturday

ഊര് കാവൽ സാറാ ജോസഫിൻ്റെ നോവൽ ചർച്ച നടത്തി

ckmnews

ഊര് കാവൽ സാറാ ജോസഫിൻ്റെ നോവൽ ചർച്ച നടത്തി


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയാണ് ചർച്ച സംഘടിപ്പിച്ചത് സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.പ്രസിഡണ്ട് എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി.ആദിദ്രാവിഡ ഗോത്രങ്ങൾക്ക് മേൽ ആര്യൻമാരുടെ അധിനിവേശം എപ്രകാരം സ്ഥാപിക്കപ്പെടുന്നു എന്നതിൻ്റ നേർച്ചിത്രമാണ് ഈ നോവൽ എന്ന് സെക്രട്ടറി  വ്യക്തമാക്കി.അജിത ഇ എം ചന്ദ്രിക രാമനുണ്ണി സി എം ബാലാമണി ടീച്ചർ എന്നിവർ ചർച്ചക്ക് ആശംസകൾ അറിയിച്ചു.ഹരി ആനന്ദകുമാർ രചിച്ച ഹൈക്കു കവിതകളുടെ സമാഹാരം മരമേ മൗനമേ കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.