19 April 2024 Friday

പൊന്നാനിയിൽ രണ്ടാംഘട്ട ആന്റിജെൻ ടെസ്റ്റ് ഇന്നും നാളെയും

ckmnews



പൊന്നാനി:നഗരസഭ പരിധിയിൽ സമ്പർക്ക രോഗ വ്യാപന പശ്ചാത്തലത്തിൽ നടക്കുന്ന രണ്ടാമത് ആന്റിജെൻ പരിശോധന വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊന്നാനി ഏ.വി ഹയർ സെക്കണ്ടറി സ്കൂൾ, പൊന്നാനി എം.ഐ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ച് നടക്കും. 3 മുതൽ 22 വരെയുള്ള വാർഡുകളിൽ നിന്നുള്ളവരുടെ പരിശോധന ഏ.വി ഹയർ സെക്കണ്ടറി സ്കൂളിലും, 1, 2, 23 മുതൽ 51 വരെയുള്ള വാർഡിൽ നിന്നുള്ളവരുടെ ടെസ്റ്റ് എം.ഐ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലും നടക്കും. വാർഡ് 3 മുതൽ 7വരെയുള്ളവർ കാലത്ത് 10 മണിക്കും, 8 മുതൽ 17 വരെയുള്ളവർ പതിനൊന്നരക്കും 18 മുതൽ 22 വരെ വാർഡുകളിലുള്ളവർ 12 മണിക്ക് ശേഷവും ഏ.വി ഹയർ സെക്കണ്ടറി സ്കൂളിലെ പരിശോധന കേന്ദ്രത്തിൽ എത്തണം. വാർഡ് 43 മുതൽ 51 വരെയുള്ളവർ രാവിലെ10 മണിക്കും, 36 മുതൽ 42 വരെയുള്ളവർ 11 മണിക്കും, 27 മുതൽ 35 വരെയുള്ളവർ 12 മണിക്കും, 1, 2, 23, 24,25,26 വാർഡുകളിലുള്ളവർ ഒരു മണിക്കും എം.ഐ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലുമാണ് എത്തേണ്ടത്. സാമൂഹിക അകലവും, പൊതുജന സുരക്ഷയും കണക്കിലെടുത്താണ് സമയക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.