19 April 2024 Friday

നടുവട്ടത്ത് നാനോ കാറിലിടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി

ckmnews

നടുവട്ടത്ത് നാനോ കാറിലിടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു


സംസ്ഥാന പാതയിൽ മണിക്കൂറുകളോളം  ഗതാഗതം മുടങ്ങി


സംസ്ഥാന പാതയിൽ  എടപ്പാൾ നടുവട്ടത്ത് നാനോ കാറിലിടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.ചൊവ്വാഴ്ച കാലത്ത് എട്ടരയോടെയാണ് കണ്ണഞ്ചിറ ഇറക്കത്തിലാണ് അപകടം.വാഹനം ഓടിച്ചിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.തൃശ്ശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ചരക്ക് കയറ്റി വന്ന ലോറി എടപ്പാളിൽ നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു.ലോറി നടുറോഡിൽ മറിഞ്ഞതോടെ സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.ചങ്ങരംകുളം പോലീസും പൊന്നാനി ഫയർഫോഴ്സും  ട്രോമകെയർ അംഗങ്ങളും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുസ്ഥാപിച്ചത്